ആറന്മുള: പളളിയോട സേവാസംഘം പത്തനംതിട്ട ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് നടത്തുന്ന വഞ്ചിപ്പാട്ട് പഠന കളരിക്ക് തുടക്കമായി. രണ്ടുദിവസത്തെ കളരി മൂന്ന് മേഖലകളായി തിരിച്ചാണ് നടത്തുന്നത്. കരകളിലെ പരിചയ സമ്പന്നരായ വഞ്ചിപ്പാട്ട് ആചാര്യന്മാര് കളരിക്ക് നേതൃത്വം നല്‍കും.
കിഴക്കന്‍ മേഖലയിലെ കളരി ഇടപ്പാവൂര്‍ ക്ഷേത്ര സന്നിധിയില്‍ കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗം അനുരാധ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. പളളിയോട സേവാസംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവന് അധ്യക്ഷത വഹിച്ചു.
മധ്യ മേഖല കളരി ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്തംഗം സവിതാ അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവന്‍ അധ്യക്ഷത വഹിച്ചു. പടിഞ്ഞാറന്‍ മേഖലയിലെ കളരി ചെങ്ങന്നൂര്‍ തൃച്ചിറ്റാറ്റ് ക്ഷേത്ര ഓഡിറ്റോറിയത്തില്‍ എന്‍എസ്എസ്. ചെങ്ങന്നൂര്‍ താലൂക്ക് യൂണിയന് പ്രസിഡന്റ് പി.എന്‍.സുകുമാരപ്പണിക്കര്‍ ഉദ്ഘാടനം ചെയ്തു. സേവാസംഘം എക്സിക്യൂട്ടീവ് അംഗം ഡോ.സുരേഷ്ബാബു അധ്യക്ഷത വഹിച്ചു.
പരിശീലനത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ വഞ്ചിപ്പാട്ട് സമര്‍പ്പണം നാളെ ആറന്മുള ക്ഷേത്ര സന്നിധിയില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്യും. മൂന്ന് മേഖലകളില്‍ നിന്നായി 500 ഓളം കുട്ടികള്‍ പരിശീലന കളരിയില്‍ പങ്ക് ചേരും.